Latest NewsKeralaIndia

ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ച സംഭവത്തിൽ കേസെടുക്കാതിരുന്നത് ജഡ്ജിയുടെ ഔദാര്യം ; ഹൈക്കോടതി

ഇത് ജഡ്ജിയുടെ മഹാമനസ്കതയാണെന്നും ബലഹീനതയായി കാണരുതെന്നും കോടതി പറഞ്ഞു.

ശബരിമലയിലെ പോലീസ് രാജിനെതിരെ നൽകിയ ഹർജിയിൽ പൊലീസിന് രൂക്ഷ വിമർശനം. ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇത് ജഡ്ജിയുടെ മഹാമനസ്കതയാണെന്നും ബലഹീനതയായി കാണരുതെന്നും കോടതി പറഞ്ഞു. പൊലീസുകാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്.

നവംബർ 11 ന് അന്നദാന കൗണ്ടറുകൾ പൂട്ടിയത് എന്തിനായിരുന്നു. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അനുബന്ധ ഉത്തരവുകൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. അതിന്റെ നിയമവശവും ആധാരമായ ഉന്നതകോടതി ഉത്തരവുകളും എതാണെന്ന് കോടതി ചോദിച്ചു.കെ.എസ്.ആർ.ടി.സി 24 മണിക്കൂറും സർവീസ് നടത്തുമെന്ന് കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. ജഡ്ജിയെ തടഞ്ഞ സംഭവത്തിൽ വിവാദ നായകനായ പോലീസ് ഓഫീസറെ സന്നിധാനത്തേക്ക് വിളിച്ചു വരുത്തി മാപ്പെഴുതി വാങ്ങിയെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇയാളെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതായും വാർത്തകൾ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button