ലക്നൗ : ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ പിതാവ് കത്തിയിറക്കി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള താക്കുരാന്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മൊറാദാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. സജ്ജാദും സുഹൃത്തും തമ്മിൽ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ പറഞ്ഞയച്ച സജ്ജാദ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം അടുക്കളയില്‍ നിന്ന് കത്തി എടുത്തുകൊണ്ട് വന്ന് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
തുടർന്ന് ഭാര്യയും അമ്മയും കൂടി സജ്ജാദിനെ തള്ളി മാറ്റി കുട്ടിയെയും കൊണ്ട് വീടിന് പുറത്തിറങ്ങുകയും ചെയ്തു. ശേഷം അയൽവാസികളുടെ സഹായത്തോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ കൈവിരലുകൾക്കും കൈതണ്ടയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments