Latest NewsOmanGulf

ഈ ഗള്‍ഫ് രാജ്യത്തേക്ക് ജോലി ‍ തേടുന്ന പ്രവാസികള്‍ക്ക് ഒരു അശുഭവാര്‍ത്ത

മസ്കറ്റ്:  ഒായില്‍ ഉല്‍പ്പാദക രാജ്യമായ ഒമാനിലേക്ക് തൊഴില്‍ തേടുന്നവര്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി  ഒമാന്‍ മന്ത്രാലയം. നിലവില്‍ ഒമാനില്‍ ജോലി തേടുന്നതിന് 6 മാസത്തേക്ക് കൂടി വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുകയാണ് അധികൃതര്‍ . ഒമാനിലെ സ്വദേശിവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് വീണ്ടും 6 മാസ കാലഘട്ടത്തേക്ക് വീണ്ടും പ്രവാസികള്‍ക്ക് ഒമാനില്‍ തൊഴില്‍ തേടുന്നതിനുളള അവസരം നിഷേധിച്ചിരിക്കുന്നത്.

വാങ്ങല്‍ വില്‍പ്പന മേഖലയിലുളള കമ്പനികളുടെ പ്രതിനിധികളായി പ്രവര്‍ത്തിക്കുന്നതിനും നിര്‍മ്മാണ മേഖല ,ക്ലീനിങ് , വര്‍ക്ക് ഷോപ്പ് തുടങ്ങിയ മേഖലകളിലാണ് 6 മാസത്തേക്ക് വിസ റദ്ദ് ചെയ്തിരിക്കുന്നത്. ജനുവരി ആദ്യം മുതല്‍ ജൂലെെ അവസാനം വരെ 87ല്‍ പ്പരം തൊഴില്‍ മേഖലകളിലാണ് പ്രവാസി വിലക്കേര്‍പ്പെടുത്താന്‍ ഒമാന്‍ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. ഈ വിലക്ക് 6 മാസത്തേക്ക് തുടരുമെങ്കിലും നിലവില്‍ അവിടെ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പകരം മറ്റുളളവരെ നിയമിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button