മസ്ക്കറ്റ്: ഒമാൻ വീസ നിയമത്തില്‍ ഇന്ന് മുതല്‍ മാറ്റം. വീസ പുതുക്കുമ്പോള്‍ നല്‍കേണ്ട തുക ഇനി നേരത്തെ ഈടാക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോം പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വീസ നിരക്ക് ഈടാക്കുന്ന നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വീസ പുതുക്കുന്നതില്‍ കാലതാമസം വരുത്തിയാലുള്ള പിഴയും ഇതോടൊപ്പം അടച്ചാല്‍ മാത്രമെ ഇനി ഫോം ലഭിക്കുകയുള്ളൂ.
പബ്ലിക് റിലേഷന്‍ ഓഫിസറാണ് വിസാ ഫോം റോയല്‍ ഒമാന്‍ പോലീസ് വെബ്സൈറ്റില്‍ നിന്നും പ്രിന്റ് എടുക്കേണ്ടത്. നേരത്തെ ഇത്തരത്തില്‍ ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് മറ്റു രേഖകള്‍ കൂടി സമര്‍പ്പിക്കുമ്പോഴാണ് വീസ നിരക്കും പിഴിയും ഈടാക്കിയിരുന്നത്. ഡയറ്കടേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ആൻഡ് റസിഡന്‍സി വിഭാഗത്തിലായിരുന്നു വിസക്കുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നത്.
അതേസമയം, ഡയറ്കടറേറ്റ് ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ആൻഡ് റസിഡന്‍സി വിഭാഗത്തില്‍ തന്നെയാണ് തുടര്‍ന്നും സമര്‍പ്പിക്കേണ്ടതെന്നും എങ്കില്‍ മാത്രമെ വീസ സ്റ്റാമ്പ് ചെയ്ത് ലഭിക്കുകയുള്ളൂവെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.
Post Your Comments