Latest NewsIndia

പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ കുറിച്ച് ഇന്ത്യ; പഴയ ആവശ്യം ആവര്‍ത്തിക്കുന്നു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയം വെടിയണമെന്ന് ഇന്ത്യ. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരെ നീതിന്യായ പീഢത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. 26/11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷിക ദിനത്തില്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വീണ്ടും ഉന്നയിച്ചത്. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പാക് മണ്ണില്‍ നിന്നുമാണ് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് തന്നെ ഇക്കാര്യം സമ്മതിച്ചതാണ്. ഗൂഢാലോചനക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് ആക്രമണത്തിനിരയായവരുടെ കുടുംബത്തോടുള്ള ബാധ്യതമാത്രമല്ല. അത് പാകിസ്ഥാന്റെ ഉത്തരവാദിത്തം കൂടിയാണെന്നും ഇന്ത്യ പ്രതികരിച്ചു.

2008 നവംബര്‍ 26നാണ് മുംബൈയിലെ താജ്‌ഹോട്ടല്‍, സി.എസ്.ടി റയില്‍വേ സറ്റേഷന്‍ എന്നിങ്ങനെ ആറിടങ്ങളില്‍ ഭീകരാക്രമണം നടന്നത്. പത്ത് ഭീകരരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണം 72 മണിക്കൂറോളമാണ് നീണ്ടു നിന്നത്. ജീവനോടെ പിടികൂടിയ ഭീകരന്‍ അജ്മല്‍ കസബിനെ 2012 നവംബര്‍ 21ന് പൂനയിലെ യേര്‍വാഡ ജയിലില്‍ വച്ച് തൂക്കികൊല്ലുകയായിരുന്നു. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലും 15 രാജ്യങ്ങളില്‍ നിന്നുള്ള 166 ഇരകളുടെ കുടുംബങ്ങളാണ് നീതിക്കായ് കാത്തിരിക്കുന്നതെന്നും ഇത് പാകിസ്ഥാന്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇന്ത്യ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button