Latest NewsKerala

സ്ഥലംമാറ്റ പ്രചാരണത്തിൽ പ്രതികരണവുമായി യതീഷ് ചന്ദ്ര

നിലയ്ക്കല്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സ്ഥലംമാറ്റ പ്രചാരണത്തിൽ പ്രതികരണവുമായി എസ്പി യതീഷ് ചന്ദ്ര രംഗത്ത്. നിലയ്ക്കലിലേയും തൃശൂരിലേയും ചുമതല ഇപ്പോഴും തനിക്കുതന്നെയാണെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അടക്കം മോശമായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ യതീഷ് ചന്ദ്രയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

തൃശൂരില്‍ അദ്ദേഹത്തെ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ ചില നേതാക്കള്‍ പ്രസ്താവനകളും നടത്തി. എന്നാല്‍ ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം സംബന്ധിച്ച വാര്‍ത്തകളെ പരിഹസിച്ച് യതീഷ് ചന്ദ്ര തന്നെ രംഗത്തെത്തയിരിക്കുന്നത്.

അതേസമയം ശബരിമലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്രമസമധാനം പൂര്‍ണമായും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാണെന്നും എസ്പി വ്യക്തമാക്കി. പരിശോധനകളിൽ ചില ഇളവുകൾ കൊണ്ടുവന്നു. നിരോധനാജ്ഞ പിൻവലിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button