ഇടുക്കി: വാട്സാപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയതിന് അടിമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം. മറയൂരിലെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യാതെ ചുറ്റിനടക്കുന്നതായി കാണിച്ച് സേനയെ അപമാനിക്കും വിധം വാട്സാപ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
അടിമാലി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെയാണ് ശിക്ഷാനടപടികളുടെ ഭാഗമായി ഇടുക്കി എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. പ്രാഥമിക അന്വേഷണത്തതില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ പോലീസ് മേധാവി കെ ബി വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് അടിമാലി സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകുന്നത്. ഒരു മാസത്തിനുള്ളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചത്.
Post Your Comments