അല്‍ഐന്‍: കാമുകനെ കൊന്ന് ബിരിയാണിയുണ്ടാക്കിയ ക്രൂര കൊലപാതകത്തിന്റെ
സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം യുഎഇയിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയ യുവതിയുടെ അഭിഭാഷകനാണ് സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണെന്നും മക്കള്‍ പിതാവിനൊപ്പം മൊറോക്കയില്‍ ആണ് താമസമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷമായി യുഎഇയിലാണ് യുവതി താമസിച്ചു വന്നിരുന്നത്. അതേസമയം കൊല്ലപ്പെട്ട യുവാവു ഇവര്‍ ഏഴു വര്‍ഷമായി ബന്ധത്തിലായിരുന്നു. സംഭവം ദിവസം ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി ഉച്ചയോടെ വീണ്ടും പുറത്തു പോകാന്‍ യുവാവ് കാമുകിയെ വിളിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വാക്കു തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചത്.
തര്‍ക്കത്തിനിടെ യുവാവ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇയാള്‍ യുവതിയെ അടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും തല മേശയില്‍ ഇടിപ്പിക്കുകയും ചെയ്തതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പീഡനം സഹിക്കാനായതോടെ യുവതി സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് കാമുകന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. അതേസമയം തന്റെ കക്ഷിയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
Post Your Comments