ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മൂന്ന് ഭീകരര്‍ പിടിയിലായി. ഐ.എസ് ബന്ധമുള്ള ഇസ്ലാമിക്ക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ (ഐ.എസ്.ജെ.കെ) എന്ന സംഘടയുടെ പ്രവര്‍ത്തകരാണെന്നാണ് സംശയം. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, രണ്ട് തോക്കുകളുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി.
താഹിര്‍ അലി ഖാന്‍, ഹാരിസ് മുഷ്താക് ഖാന്‍, ആസിഫ് സുഹൈല്‍ നദാഫ് എന്നിങ്ങെയാണ് ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് തലസ്ഥാന നഗരിയില്‍ രണ്ട് ഭീകരവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരരം പോലീസ് പുറത്തു വിട്ടത്. ഇതോടൊപ്പം ഇവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇതേസമയം പഞ്ചാബിലെ അമൃത്സറിലെ പ്രാര്‍ത്ഥനാ ഹാളിലേക്ക് ഭീകരവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണം നടത്തി. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ പിടിയിലായവര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ ആറില്‍ കൂടുതല്‍ ജെയ്‌ഷേ ഭീകരര്‍ തലസ്ഥാനത്തേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ട്.
Post Your Comments