ഭോപ്പാല്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വോട്ട് നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തും ചെയ്യുന്ന കാഴ്ച വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ ചെയ്തികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ആമ്ജന് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഷാരദ് സിംഗ് കുമാര്‍ ശ്രദ്ധ നേടിയത് സ്വന്തം പാര്‍ട്ടി ചിഹ്നമായ ഷൂ പോളീഷ് ചെയ്താണ്. വോട്ട് അഭ്യര്‍ത്ഥിക്കാനായി ഓരോ വോട്ടര്‍മാര്‍ക്ക് മുന്നിലെത്തുമ്പോഴും അവരുടെ ഷൂ പോളീഷ് ചെയ്താണ് വോട്ട് ചോദിക്കുന്നത്.
ഷാരദ് മാത്രമല്ല സ്വതന്ത്രസ്ഥാനാര്‍ഥി അകുല ഹനുമന്തും ഇങ്ങനെയാണ് വോട്ടര്‍മാരുടെ മുന്‍പിലെത്തിയിരുന്നത്. വള്ളിച്ചെരുപ്പാണ് ഹനുമന്തിന്റെ ചിഹ്നം. വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിനൊപ്പം വിജയിച്ചു കഴിഞ്ഞാല്‍ അവരുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ലെങ്കില്‍ ചെരുപ്പുകൊണ്ട് തല്ലിക്കോളൂ എന്ന ഒരു കുറിപ്പും ഇയാള്‍ നല്‍കിയിരുന്നു. നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.
Post Your Comments