
വാട്ട്സാപ്പില്‍ ഒന്നിച്ച് നില്ക്കുന്ന സെല്‍ഫി ഇട്ടതിന് ശേഷം രണ്ട് പെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു. മുംബെെയിലുളള ഒരു ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യക്ക് പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതിന് പിന്നിലുളള കാരണം വ്യക്തമല്ല. പാദസരം, ഷൂ ,മൊബെെല്‍ എന്നിവ പോലീസ് കണ്ടെടുത്തുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കിണറ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നത് കണ്ടതായി ഒരു യുവാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഫയര്‍ ഫോഴ്സ് വളരെ ശ്രമകരമായാണ് കിണറ്റില്‍ നിന്ന് മൃതശരീരം പുറത്തെടുത്തത്. 20 അടിയേക്കാള്‍ താഴ്ചയുളള കിണറ്റിലേക്കായിരുന്നു ഇരുവരും എടുത്ത് ചാടിയത്. ഇവരുടെ പ്രണയബന്ധത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മൊബെെലിലെ രേഖകളും പരിശോധിച്ച് വരുന്നു. വാട്ട്സാപ്പിലെ സന്ദേശങ്ങള്‍ അയച്ചിരുന്ന മുന്രേഖകളെല്ലാം പെണ്‍കുട്ടികള്‍ മൊബെെലില്‍ നിന്ന് നീക്കം ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments