Latest NewsUAE

കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു; ജനജീവിതം ദുരിതത്തിൽ

അബുദാബി: കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു. ഇതോടെ ദുബായിലും ഷാർജയിലുമുള്ള നിരവധി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും വീടുകളിലേക്ക് തിരിച്ചയച്ചു. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൗദി അറേബ്യക്കും കുവൈത്തിനും പിന്നാലെ സാമാന്യം നല്ല മഴയാണ് ഇന്ന് യുഎഇയില്‍ ലഭിച്ചത്. അപ്രതീക്ഷിത മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുണ്ടായ ഗതാഗത തടസ്സം യാത്രക്കാരെ വലച്ചു.  പലയിടങ്ങളിലും ഗതാഗതക്കുരുക്കുമൂലം നീണ്ട വാഹനനിരകൾ രൂപപ്പെട്ടു.

വടക്ക്, കിഴക്കൻ മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്. മറ്റു മേഖലകളിൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരിക്കും. മഴയില്‍ ദൂരക്കാഴ്ച പരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ തിരമാലകൾ നാലുമുതൽ ആറ് അടിവരെ ഉയരുമെന്നും കടലിൽ കുളിക്കാൻ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button