അബഹ : സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണമരണം. ജിദ്ദയിൽ നിന്നു 700 കിലോമീറ്റർ അകലെ തനൂമ ടണലിനു സമീപം ട്രക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞു കൊല്ലം കടവൂർ സ്വദേശി ചാൾസ് സെബാസ്റ്റ്യ(51)നാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയും പാക്കിസ്ഥാൻകാരനുമാണ് മരണപ്പെട്ട മറ്റു രണ്ടുപേർ. സാമൂഹിക പ്രവർത്തകരുടേയും കൂടെ ജോലി ചെയ്തവരുടേയും സഹായത്തോടെ ജിദ്ദ കോൺസുലേറ്റു വഴി ചാൾസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കൾ അറിയിച്ചു.
രണ്ടുമാസം മുൻപാണ് ചാൾസ് സൗദിയിലെത്തിയത്. നാട്ടിൽ പോയശേഷം പുതിയ വീസയിൽ സൗദിയിലെത്തി. നേരത്തേ കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം. ഭാര്യ : ശോഭാ ചാൾസ് മകൻ : റിന്റോ പത്താം ക്ലാസ് വിദ്യാർഥി.
Post Your Comments