പത്തനംതിട്ട :ശബരിമലയിൽ അപ്പം ഉല്‍പാദനം നിർത്തിവെച്ചു. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് കാരണം. അരവണ ഉല്‍പാദനം അഞ്ചിലൊന്നായി കുറച്ചു. ദിവസം 48000 ടിൻ അരവണയാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഉണ്ടാക്കുന്നത് 9600 ടിൻ മാത്രം. വിൽപ്പന കുറയുമ്പോൾ മുൻപും ഉത്പാദനം നിർത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ്. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ദേവസ്വം ബോര്‍ഡിന്‍റെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. അപ്പം ഉത്പാദനം നിര്‍ത്തിവച്ചതോടെ അപ്പം വിഭാഗത്തിലെ ജീവനക്കാർക്ക് ജോലിയില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
Post Your Comments