KeralaLatest News

കണ്മുന്നിൽ ആടിപ്പാടി രഹനാ ഫാത്തിമ: കണ്ടില്ലെന്ന് നടിച്ച് പോലീസ്

കൊച്ചി•മതംവികാരം വ്രണപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും കൊച്ചി നഗരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പൊതുപരിപാടികളില്‍ പങ്കെടുത്ത് രഹന ഫാത്തിമ. പോലീസിന് മുന്നില്‍ ആടിപ്പാടി നടന്നിട്ടും രഹനയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഉഴപ്പുകയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

മത വികാരം വ്രണപ്പെടുത്തിയ കേസിൽ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു . ഇതേത്തുടര്‍ന്നാണ് രഹാനയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് മുതൽ രഹ്‌ന ഫാത്തിമ ഒളിവിൽ ആണെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ നടന്ന പരിപാടിയിൽ ഇവർ ആടി പാടിയത് പോലീസ് നോക്കി നിൽക്കുകയായിരുന്നു. ‘ഒളിവില്‍ കഴിയുന്ന’ പ്രതി ജോലി ചെയ്യുന്ന ബി എസ് എൻ എൽ ഓഫീസിൽ എത്തി ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്നും വ്യക്തിഗത വായ്പ നടപടികൾ പൂർത്തിയാക്കി കൈപറ്റിയിരുന്നു .

കൊച്ചിയിൽ സുഹൃത്തിന്റെ വീട്ടിലാണ് രഹാന ഫാത്തിമ കഴിയുന്നതെന്നാണ് വിവരം.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് രഹാനയ്ക്കെതിരെ കേസെടുത്തത്.

https://youtu.be/OmZUKgbM40c

shortlink

Related Articles

Post Your Comments

Related Articles


Back to top button