KeralaLatest News

പി.കെ ശശിയുടെ സസ്പെന്‍ഷന്‍: സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം

തിരുവനന്തപുരം•സി.പി.ഐ (എം) പാലക്കാട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും, എം.എല്‍.എയുമായ സ:പി.കെ.ശശി ഒരു പാര്‍ടി പ്രവര്‍ത്തകയോട്‌ പാര്‍ടി നേതാവിന്‌ യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പാര്‍ടി സംസ്ഥാന കമ്മിറ്റി സ:പി.കെ.ശശി യെ 6 മാസത്തേയ്‌ക്ക്‌ പാര്‍ടി അംഗത്വത്തില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചതായി സി.പി. (ഐ) എം പ്രസ്താവനയില്‍ അറിയിച്ചു .

തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന്‌ വിധേയമായി നടപ്പാക്കുന്നതാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ കമ്മിഷനെ വെച്ച്‌ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button