എരുമേലി: സി.പി.എമ്മിനെതിരെ പുതിയ നിലപാടുമായി പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി. ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനോട് പ്രതിഷേധമറിയിച്ച് ഇനിമുതല്‍ സിപിഎമ്മുമായുളള ബന്ധം അവസാനിപ്പിച്ചതായി പൂഞ്ഞാര്‍ എം.എല്‍.എ കൂടിയായ അദ്ദേഹം അറിയിച്ചു. വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞത്. എരുമേലിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതിയ മുന്നണി ബന്ധത്തെക്കുറിച്ച് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. . ബി.ജെ.പിക്കാര്‍ മോശമാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനോടും സി.പി.എമ്മിനോടും ഇപ്പോള്‍ തുല്യ അകലമാണെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി.
Post Your Comments