തലശ്ശേരി: പാനൂരിലെ രണ്ട് പെണ്‍കുട്ടികളുടെ തിരോധാനം വീട്ടുകാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാഴ്ത്തിയത്. നാട്ടുകാരുടേയും സ്ഥിതി മറിച്ചൊന്നുമായിരുന്നില്ല . ആശങ്കയുടെ നടുക്കടലിലായിരുന്നു പാനൂര്‍ നിവാസികളും . ഒപ്പം കേരളത്തിന്റെ ഇവര്‍ക്കായുളള പ്രാര്‍ത്ഥനയും. ഒടുവില്‍ ഈ ആശങ്കകള്‍ക്കെല്ലാം പരിസമാപ്തി പോലെ ഒരു ദിവസം വീട്ടില്‍ നിന്ന് അപ്രത്യക്ഷരായ ദൃശ്യയേയും , സയനയേയും കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ 5 ദിവസത്തോളമായി ആരുമറിയാതെ താമസിച്ച് വരികയായിരുന്നു ഇരുവരും . ലോഡ്ജിലെ ജീവനക്കാര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിച്ചതോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.
തിരൂരിലെ പോലീസ് കസ്റ്റഡിയില്‍ വെച്ച ഇരുവരേയും പാനൂര്‍ പോലീസ് സ്ഥലത്തെത്തി മോചിപ്പിച്ച് പാനൂര്ക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് കോടതിയിലും ഹാജരാക്കി. തുടര്‍ന്ന് ഇരുവരെയും സ്വന്തം ഇഷ്ടപ്രകാരം ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ മജിസ്ട്രേറ്റ് അനുവദിച്ചു . ഒളിച്ചോടുന്നതിന് മുന്‍പ് ദൃശ്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതിലുളള വിരോദമാണ് ഇരുവരേയും ഒളിച്ചോടാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാണിക്കുന്നത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന് കോഴ്സ് വിദ്യാര്‍ത്ഥിനികളായിരുന്ന ഇരുവരും കുട്ടികാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ്.
Post Your Comments