ദുബായ് : ജനതയോടുളള സ്നേഹവും താല്പര്യവും കരുതലും തിരിച്ചറിയപ്പെടുന്നതാണ് യുഎഇ ഭരണാധികാരിയുടെ പുതിയ തീരുമാനം. വരുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് 625 ഒാളം പേരെയാണ് ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തോം മോചിപ്പിച്ചത്. ഒപ്പം അവര്‍ വരുത്തി വെച്ച മൊത്തം കടങ്ങളില്‍ നിന്ന് വിമുക്തരാക്കുകയും പിഴയിടാക്കുന്നതില്‍ നിന്ന് വിടുതല്‍ നല്‍കുകയുമാണ് ഹിസ് ഹെെനസ് ചെയ്തിരിക്കുന്നത്. കുടുംബത്തോടൊപ്പം സന്തോഷപ്രദമായ ജീവിതം അവര്‍ക്കും സാധ്യമാകുന്നതിനായാണ് ഹിസ് ഹെെനസ് ഇപ്രകാരമൊരു തീരുമാനമെടുത്തത്.
ഡിസംബര്‍ 2 നാണ് 47 -ാം മത് ദേശീയ ദിനം യുഎഇ കൊണ്ടാടുന്നത്. അന്നേ ദിവസം 2 ദിവസത്തെ അവധിയാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലും തൊഴില്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് ഷേക്ക് നല്‍കിയിരിക്കുന്നത്. യുഎഇ പ്രസിഡന്റായ ഹിസ് ഹെെനസ് ഷേക്ക് കാലിഫ ബിന്‍ സയിദ് അല്‍ നഹ്യാന് ഇതിന് മുമ്പ് 785 പേരേയും ജയില്‍ മോചിതരാക്കിയിരിക്കുന്നു.
Post Your Comments