
തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിയായി ജനതാദളിന്‍റെ കെ കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും . നാളെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനമായത്.
ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം പാര്‍ട്ടി കത്ത് മുഖാന്തരം മുഖ്യമന്ത്രിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. ജലവിഭവകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കെെമാറി.
Post Your Comments