വെല്ലിംഗ്ടണ്‍: വില്‍പ്പനയ്ക്കു വെച്ച സ്ട്രോബറിയില്‍ സൂചി കണ്ടെത്തി. ന്യുസിലന്ഡിലെ ജെരാള്ഡൈനിലാണ് സംഭവം നടന്നത്. ന്യൂസിലൻഡിൽ നടന്ന രണ്ടാമത്തെ സംഭവമാണിത്. സൂപ്പർ മാർക്കറ്റിന്റെ ഉടമ ഗാരി ഷെഡ് എന്ന അമ്പതുവയസുകാരിയെ പോലീസ് അറസ്റ്റു ചെയ്തു.
സെപ്റ്റംബറിൽ ഓസ്ട്രേലിയയിലും ഇതേ സംഭവം നടന്നിരുന്നു. തുടർന്ന് ഇരുനൂറോളം പരാതികൾ സമാന സംഭവത്തിൽ ഉണ്ടായി. എന്നാൽ ഇവയിൽ പലതും വ്യജ പരാതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments