KeralaLatest News

മന്ത്രി മാത്യൂ ടി തോമസ് രാജിവെച്ചു

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് മന്ത്രി സ്ഥാനത്തുനിന്നും ഇന്ന് രാജി വെച്ചു. ഇന്ന് തിരുവനന്തപുരത്തെത്തി മന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പകരം മന്ത്രിയാകും. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ. കൃഷ്ണന്‍കുട്ടി. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും ഇന്ന് തീരുമാനിക്കും.

സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്നാണ് തലസ്ഥാനത്ത് മടങ്ങി എത്തിയത്. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മന്ത്രി രാജിക്കത്ത് നല്‍കിയത്.

മാത്യു ടി തോമസിനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ നേതൃത്വം തന്നെയാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ജെഡിഎസിനറെ ആഭ്യന്തരകാര്യം എന്ന നിലക്ക് സിപിഎമ്മും തീരുമാനത്തോട് യോജിക്കുകയാണ്.

പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ആകാനാണു സാധ്യത. ഗവര്‍ണറുടെ സൗകര്യം ചോദിച്ച ശേഷമായിരിക്കും തീരുമാനം. രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെ ഡി എസ് കേരളഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണ വെള്ളിയാഴ്ച പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അംഗീകരിച്ചിരുന്നു. ഇതോടെയാണ് മാത്യു ടി തോമസ് സ്ഥാനമൊഴിയുന്നത്.
ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങള്‍ സഭയില്‍ വരുന്നുണ്ട്. അപ്പോഴേക്കും പുതിയ മന്ത്രി സ്ഥാനമേല്‍ക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button