കണ്ണൂര്‍: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 52 വയസുള്ള സ്ത്രീയെ ആക്രമിച്ചത് ബി ജെ പി അല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയ എം.ടി. രമേശ്. കെ. സുരേന്ദ്രനെതിരെ ഈ വിഷയത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അതിനാലാണ് ഈ വിഷയത്തില്‍ പ്രതിയല്ലാത്ത അദ്ദേഹത്തെ ഒന്നര ദിവസം ഈ കാരണം ചൂണ്ടിക്കാണിച്ച് ജയിലില്‍ പിടിച്ചുവെച്ചത്. എന്നാല്‍ കെ. സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് ബി ജെ പി കണക്ക് പറയിക്കുമെന്നും എം.ടി. രമേശ് കണ്ണൂരില്‍ പറഞ്ഞു. സുരേന്ദ്രനെ ജയിലില്‍ പിടിച്ചു വെച്ച സംഭവത്തില്‍ പൊലീസ് സാമാന്യ മര്യാദ കാണിച്ചില്ല എന്ന പരാതി ബിജെപിക്ക് ഉണ്ട്. സുരേന്ദ്രനെതിരെ കണ്ണൂരില്‍ എടുത്ത കേസില്‍ സുജന മര്യാദ കാണിക്കേണ്ടതായിരുന്നു എന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.
Post Your Comments