പട്ന: ഘോര കടോര തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രതിമ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധപ്രതിമയാണ് ഇത്. ബിഹാറിലെ നളന്ദ ജില്ലയിലുള്ള രാജ്ഗിറിലാണ് സ്ഥാപിച്ചിരിക്കുന്നത്. തടാകത്തിന് മധ്യത്തില്‍ 16 അടി വ്യാസമുള്ള പീഠത്തിലാണ് പ്രതിമ. 5 മലകള്‍ക്ക് നടുവിലുള്ള പ്രക്യതിദത്ത കായലാണ് ഘോര കടോര. ബുദ്ധമതത്തിന് മാത്രമല്ല, മറ്റുമതങ്ങളും ചരിത്രപരമായ പ്രാധാന്യം കല്പിക്കുന്ന തടകമാണിത്. ഇവിടെ ഉദ്യാനം സ്ഥാപിക്കുമെന്നും പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കും.
ആളുകള്‍ക്ക് കാല് നടയായും സൈക്കിളിലും ടോങ്കയിലും ഇവിടെ എത്താം. ഇവിടെയുള്ള ഗുരുനാനാക് ശീതല്‍ കുണ്ടിന് സമീപം ഒരു വര്‍ഷത്തിനുള്ളില്‍ ഗുരുദ്വാര സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരു നാനാക് ദേവും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. ബോട്ടില്‍ പ്രതിമയ്ക്ക് ചുറ്റും വലംവെച്ച് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം മടങ്ങിയത്. പൊതുജനങ്ങള്‍ക്കും പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Post Your Comments