Latest NewsIndia

കച്ചകെട്ടി ഇന്ത്യ; പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്താന്‍ കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ പോഷക നദികളിലെ ജലം ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതാണ്. പാകിസ്താനുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

ചെനാബ്, ഝലം, സിന്ധു നദികളിലെ ജലം പാകിസ്താന് അനുവദിക്കപ്പെട്ടതാണ്. ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടതില്‍ 94 ശതമാനത്തോളം രാജ്യത്ത് ഉപയോഗിക്കുകയും ബാക്കി പാകിസ്താനിലേക്ക് ഒഴുകുകയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് പുതുതായി രണ്ട് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വേഗത്തില്‍ നടപ്പാക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നത്.

ജലസേചനത്തിനാണ് ഷാപൂര്‍ കാണ്ഡി അണക്കെട്ട് പ്രാധാന്യം നല്‍കുന്നത്. ഷാപൂര്‍ കാണ്ഡി അണക്കെട്ട്, ജമ്മു കശ്മീരിലെ ഊജ്ജ് അണക്കെട്ട്, പഞ്ചാബിലെ സത്‌ലജ് – ബിയാസ് നദികള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ എന്നിവയാണ് വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മൂന്ന് പദ്ധതികളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍പ്പെട്ട് വൈകുകയായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button