ടെഹ്റാന്: ഇറാനിലെ ഇറാഖ് അതിര്‍ത്തിയില്‍ ഞായറാഴ്ച രാത്രി 6.4 തീവ്രതയില്‍ ഭൂചലനമുണ്ടായി. ഭൂകമ്പത്തില്‍ 548 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍പോള്‍-ഇ സെഹാബിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒട്ടേറെപ്പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ് . റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2003 ലും തെക്കന്‍ ഇറാനിലുണ്ടായിരുന്നു. അന്നുണ്ടായ ഭൂചലനത്തില്‍ 26,000 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
Post Your Comments