ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരവും സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച്
സ്‌കൂള്‍ ബാഗുകള്‍ ഒന്നരകിലോഗ്രാമില്‍ കൂടാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കാന്‍ പാടില്ല. പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നത് വ്യാപകമായ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടി.
മൂന്ന് മുതല്‍ അഞ്ചുവരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണക്കിനും ഭാഷയ്ക്കും പുറമേ പരിസ്ഥിതി ശാസ്ത്രവും പാഠ്യവിഷയമാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
https://youtu.be/Bn0sgVM76vo
Post Your Comments