മൂന്നാര്‍: ഒറ്റമുറി വീട്ടില്‍ ഉറങ്ങിയിരുന്ന അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിക്കുന്ന അടച്ചുറപ്പുള്ള ആ സ്വപ്‌നവീടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച വിദ്യാര്‍ഥി എം. അഭിമന്യുവിന്റെ കുടുംബത്തിന് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പണിയാരംഭിച്ച വീടിന്റെ തറക്കല്ലിട്ടത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണനായിരുന്നു. 1256 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് മൂന്നുമാസംകൊണ്ടാണ്അ വസാനഘട്ടത്തിലെത്തിയിരിക്കുന്നത്. മൂന്നു കിടപ്പുമുറിയോടുകൂടിയ വീട്ടില്‍ എല്ലാവിധ ആധുനികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വീടിന്റെ പെയിന്റിങ് ഉള്‍പ്പെടെയുള്ള പണികള്‍ ഡിസംബര്‍ ഇരുപതിനകം പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം ഡിസംബര്‍ അവസാനമാണ് താക്കോല്‍ദാനമെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞു.
പ്രതികളെ എല്ലാവരെയും ഉടനെ പിടികൂടുമെന്ന് ഉറപ്പുനല്‍കിയ കോടിയേരിയാണ് സെപ്റ്റംബര്‍ അഞ്ചിന് അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കുന്നതായി അറിയിച്ചത്. കൊട്ടാകമ്പൂരില്‍ ചാണകം മെഴുകിയ തറയുള്ള ഒറ്റ മുറി വീട്ടിലാണ് അഭിമന്യുവിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞിരുന്നത്. ഈ വീടിന് അര കിലോമീറ്റര്‍ അകലെയാണ് 10 സെന്റ് സ്ഥലത്തില്‍ പുതിയ വീട് പണിതിരിക്കുന്നത്. അഭിമന്യുവിന്റെ ആഗ്രഹപ്രകാരം സഹോദരി കൗസ്യയുടെ വിവാഹവും പാര്‍ട്ടി നടത്തിയിരുന്നു. കൂടൊതെ
അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്തിന് സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കില്‍ ജോലി നല്‍കി. മൂന്നാര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രധാന ശാഖയില്‍ താത്കാലികജീവനക്കാരനായാണു നിയമിച്ചിരിക്കുന്നത്.
Post Your Comments