KeralaLatest News

കഞ്ചാവ് ലഹരിയില്‍ യുവാവ് വയോധികന്റെ തല അടിച്ചുപൊട്ടിച്ചു; ഇരുപത്തിനാലുകാരന്‍ പിടിയില്‍

കോട്ടയം: വയോധികന്റെ തല കഞ്ചാവ് ലഹരിയില്‍ യുവാവ് അടിച്ചുപൊട്ടിച്ചു. വീട്ടുമുറ്റത്തിരുന്ന് ചുമച്ച തൃക്കൊടിത്താനം അരമലക്കുന്ന് രാജീവ് ഗാഡി കോളനിയില്‍ രാജപ്പന്റെ (72) തലയാണ് ഇതേ കോളനിയിലെ താമസക്കാരനുമായ സി.എന്‍ അഭിജിത്ത് അടിച്ചുപൊട്ടിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിനു ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് സംഘം രാത്രി വൈകി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്;

സ്വന്തം വീടിന് മുന്നിലിരിക്കുകയായിരുന്നു രാജപ്പന്‍. ഈ സമയം അഭിജിത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടെ വീടിനു മുന്നിലിരുന്ന് രാജപ്പന്‍ ചുമച്ചു. ഇത് ഇഷ്ടപ്പെടാതെ വന്നതോടെ അഭിജിത്ത് കമ്ബിവടിയുമായി പാഞ്ഞുചെന്ന് രാജപ്പനെ ആക്രമിക്കുകയായിരുന്നു. തലയിലും പുറത്തും അടിയേറ്റ് നിലത്ത് വീണ രാജപ്പനെ ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button