Latest NewsInternational

തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

വെല്ലിംഗ്ണ്‍: ന്യൂസിലന്റിലെ ചെറു ദ്വീപായ സ്റ്റെവാര്‍ട്ട് ഐലന്റില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. 145ഓളം തിമിംഗലങ്ങലാണ് ചത്തത്. ശനിയാഴ്ച വൈകുന്നേരമാണ് തിമിംഗല കൂട്ടം തീരത്തടിഞ്ഞത്. അപ്പോള്‍ തന്നെ പകുതിയിലധികവും ചത്തൊടുങ്ങിയിരുന്നു. എന്നാല്‍ അവശേഷിക്കുന്നവയെ ദയാവധത്തിന് ഇരയാക്കാനാണ് കണ്‍സര്‍വേഷന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ജീവനുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേയ്ക്ക് ഒഴുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും തിമിംഗലങ്ങളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുന്നതിനാല്‍ ഏറ്റവും അനുയോജ്യമായത് ദയാവധം നടപ്പിലാക്കുകയാണെന്ന് കണ്‍സര്‍വേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ റെന്‍ ലെപ്പസ് അറിയിച്ചു. വിജനമായ, ഒറ്റപ്പെട്ട ദ്വീപായതിനാല്‍ അവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസമായതാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള വെല്ലുവിളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button