ന്യൂയോര്‍ക്ക്: കുട്ടന്‍ പിളളയുടെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയില്‍ മരണശേഷം തന്‍റെ കുടുംബക്കാര്‍ കാണിച്ച് കൂട്ടുന്നത് കണ്ട് തലയില്‍ കെെവെച്ചിരിക്കുന്ന രസകരമായ രംഗമടക്കം മരണശേഷം ആത്മാവ് തിരികെ എത്തുന്ന ഒട്ടനവധി സിനിമകള്‍ നമ്മള്‍ കണ്ടിരിക്കും എന്നാല്‍ ഇതൊക്കെ ഒരു കെട്ടുകഥയായി മാത്രമേ നാമേവരും എടുത്തിരുന്നുളളു. എന്നാല്‍ ഇതൊക്കെ കെട്ടുകഥയോ മിത്തുകളോ അല്ല യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് ചില അനുഭവസ്ഥര്‍ പറയുന്ന ദൃക് സാക്ഷ്യവും അമേരിക്കയിലെ വിശ്വസനീയമായ സര്‍വ്വകലാശാലയുടെ പഠനവും.
മരിച്ചതിന് ശേഷവും നിശ്ചിതസമയത്തേക്ക് ചുറ്റും നടക്കുന്ന സംഭവ വികാസങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിച്ചാലും നിമിഷ നേരം നമ്മുടെ ബോധ മനസ് പ്രവര്‍ത്തിക്കുന്നു. ബോധമനസ് കൊണ്ട് ശരീരം നിശ്ചലമായാലും എന്താണ് ചുറ്റുംപാടും അരങ്ങേറുന്നതെന്ന് ആ വ്യക്തിക്ക് മനസിലാക്കാന്‍ കഴിയും. ന്യൂയോര്‍ക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് വിശ്വസനീയമല്ലാത്ത ഈ കാര്യം മുന്നോട്ട് വെച്ചത്.
ഹൃദയാഘാതം വന്നതിന് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നവരുടെ വെളിപ്പെടുത്തലുകളാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനായി ശ്രമം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത് അവരുടെ അപ്പോഴത്തെ അവസ്ഥയില്‍ ചുറ്റും നടന്നതൊക്കെ , അവരുടെ പ്രിയപ്പെട്ടവര്‍ നിലവിളിക്കുന്നതടക്കം ശരീരം നിശ്ചലമായ സമയത്തും അവര്‍ക്ക് അനുഭവവേദ്യമായി എന്നാണ് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയത്.
ഇതിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചവരുടെ തലച്ചോറുകളില്‍ വിശദമായ പഠനം നടത്തിയപ്പോള്‍ അനുകൂലമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്ന് സര്‍വ്വകലാശാല ഗവേഷകര്‍ പറയുന്നു. ഡോക്ടര്‍ സാം പാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
Post Your Comments