തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി . അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് കേരളത്തിലേക്ക് നികുതിയടയ്ക്കാതെ ഗ്രാനൈറ്റ് കടത്തുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. നഞ്ചന്‍കോട്ട് നിന്ന് കയറ്റുന്ന ഗ്രാനൈറ്റ് ലോഡിന് മൂന്ന് ശതമാനം നികുതി കൊടുത്താല്‍ ബംഗളൂരുവിനടുത്തെ മകിടിയില്‍ നികുതിയടച്ച ബില്‍ ലോറിക്കാര്‍ക്ക് ലഭിക്കും. മരിച്ചയാളുടെ പേരിലുള്ള ടിന്‍ നമ്ബര്‍ ഉപയോഗിച്ചാണ് ഈ വ്യാജ ബില്ലുണ്ടാക്കുന്നത്. ഇതോടൊപ്പം വ്യാജ ഇ-വേ ബില്ലും ഉപയോഗിച്ചാണ് ഗ്രാനൈറ്റ് കടത്തുന്നത്. ‘ചൈന ബില്‍’ എന്നറിയപ്പെടുന്ന ഇത്തരം വ്യാജ ബില്ലുകള്‍ സംസ്ഥാന സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ കാര്യമായ പരിശോധന നടത്തുന്നില്ലെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍.
സംസ്ഥാനത്തുടനീളം 30 സംഘങ്ങളാണ് മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തത്. നിരവധി വാഹനങ്ങളുടെ ഇ-വേ ബില്‍ സെയില്‍ടാക്‌സ് വിഭാഗം പരിശോധിച്ച് അനുമതി നല്കിയിട്ടില്ലെന്ന് കണ്ടെത്തി. ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ ബില്ല് ഇല്ലാതെയും നികുതി അടയ്ക്കാതെയും, അമിത ഭാരം കയറ്റിയും വന്ന തടിലോറികളും അലമാരയുള്‍പ്പെടെ കയറ്റി വന്ന വാഹനങ്ങളും പിടികൂടി.
Post Your Comments