Latest NewsIndia

ഭാര്യയെ ട്രക്കിനിടച്ച് കൊലപ്പെടുത്തി: സംഭവം ഇങ്ങനെ

ചൊവ്വാഴ്ച രാത്രി 1.30ഓടെയാണ് അഖിലേഷ് കൊലപാതകം നടത്തിയത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ഭര്‍ത്താവ് ട്രക്കിനിടിച്ച് കൊലപ്പെടുത്തി. ദ്വാരക സ്വദേശിയായ അഖിലേഷ് (32) ആണ് ഭാര്യയായ വിഭയെ കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള ദേഷ്യം മൂലമാണ് ഇയാള്‍ കൊല നടത്തിയത്. വിഭയുടെ ആദ്യ ബന്ധത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 1.30ഓടെയാണ് അഖിലേഷ് കൊലപാതകം നടത്തിയത്. ഇതിനു തൊട്ടുമുമ്പ് വരെ അഖിലേഷും വിഭയും വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. അഖിലേഷ് മദ്യത്തിന് അടിമയായിരുന്നെന്നും, കൂടാതെ അഖിലേഷിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലി ഇരുവരും വഴക്കുണ്ടാക്കുന്നത് പതിവാണെന്നും മൂത്ത കുട്ടി പൊലീസിന് മൊഴി നല്‍കി.

കക്ക്രോള ഗ്രാമത്തില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു ദമ്പതികള്‍. എന്നാല്‍ പ്രശ്‌നങ്ങള്‍ കാരണം അഖിലേഷ് അറിയാതെ വീട്ടില്‍ നിന്ന് രക്ഷപെടാന്‍ വിഭ ശ്രമിച്ചിരുന്നു. അന്നു രാത്രിയും വിഭ ഇതിനുള്ള ശ്രമം നടത്തി. എന്നാല്‍ ഇതറിഞ്ഞ അഖിലേ് പിന്നാലെ ട്രക്കുമായെത്തി ആക്രമണം നടത്തുകായിരുന്നു. മൂത്തകുട്ടിയെ ഉപദ്രവിച്ച് ഒന്നര വയസ്സുകാരിയായ ഇളയമകള്‍ ജാനവിയെയും കൊണ്ട് ഇയാള്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കി. ദ്വാരകയിലെ മോഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button