ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. ഹരിപ്പാട് ആറാട്ടുപുഴ പള്ളിമുക്കിന് കിഴക്ക് കായിപ്പുറത്ത് (അനന്തു ഭവനം) പരേതനായ ചന്ദ്രന്റെ മകന്‍ ഉല്ലാസ് കുമാര്‍ ( ഓമനക്കുട്ടന്‍ – 45 ) ആണ് മരിച്ചത്.
ഇയാള്‍ പനിയും ശരീരവേദനയുമായി വ്യാഴാഴ്ച ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി. ഇവിടെ വച്ചാണ് ഉല്ലാസിന് എലിപ്പനിയാണെന്ന് സ്ഥീരീകരിച്ചത്. പിന്നീട് രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
Post Your Comments