WayanadKeralaNattuvarthaLatest NewsNews

വയനാട്ടിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ (40) ആണ് മരിച്ചത്

കല്‍പ്പറ്റ: വയനാട്ടിൽ യുവാവ് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന്‍ (40) ആണ് മരിച്ചത്.

പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടി. എന്നാൽ, രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read Also : ഫുട്ബോൾ മൽസരത്തിനിടെ താൽക്കാലിക ഗ്യാലറി തകർന്നു: കുട്ടി ഉൾപ്പടെ പത്തിലധികം പേർക്ക് പരുക്ക്

തുടർന്ന്, ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെയാണ് മരിച്ചത്. തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ് അവിവാഹിതനായ ഗോപാലന്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, വല്‍സല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button