മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഒാഫ് പടിക്കലിൽ വ്യത്യസ്തമായ പ്രതിഷേധവുമായി അമ്പതോളം അയ്യപ്പൻമാർ.
ശരണാരവം മുഴക്കാനുള്ള അവകാശത്തിനായാണ് വായ്മൂടിക്കെട്ടി അയ്യപ്പ ഭക്തർ മൂന്നുമണിക്കൂറോളം പ്രതിഷേധിച്ചത്.
ഡി അശ്വിനിദേവിന്റെ നേതൃത്വത്തില്‍ കായംകുളം പുതിയിടം കേന്ദ്രമാക്കിയുള്ള അയ്യപ്പസ്വാമി ദര്‍ശന പദയാത്രാസംഘമാണ് വായ് മൂടിക്കെട്ടി വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്.
41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ 20 വർഷത്തോളമായി ശബരിമലയിൽ ദർശനം നടത്തുന്നവരാണ് ഇവർ. ഗുരുസ്വാമിമാരായ വെങ്കിടേശ്, ഹരിക്കുട്ടന്, രാജീവ് എന്നിവരും ശരണാരവം മുഴക്കാനുള്ള അവകാശത്തിനായി വായ്മൂടിക്കെട്ടി പ്രതിഷേധിച്ചവരിൽ ഉൾപ്പെടുന്നു.
Post Your Comments