ന്യൂഡൽഹി: മതപരിവർത്തനത്തിനായി ആൻഡമാനിലെ സെന്റിനല്‍ ദ്വീപിൽ എത്തി ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റു മരിച്ച അമേരിക്കൻ വംശജൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാൻ പുതിയ വഴികൾ തേടി പോലീസ്. പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തവർ ആണ് സെന്റിനാൽ ദ്വീപിൽ ഉള്ള ഗോത്രവർഗക്കാർ. ഇവിടേക്ക് എത്തുന്ന അതിഥികളെ അവർ ആക്രമിക്കാറാണ് പതിവ്. നിരോധനമേഖലയായ ഇവിടെ നേവിയുടെ കണ്ണ് വെട്ടിച്ചാണ് അലൻ പോയത്. അലനെ അവിടേക്ക് എത്തിക്കാൻ സഹായിച്ച മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അലനെ കൊലചെയ്‌ത ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തു എന്ന് മൽസ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. ഇപ്പോൾ ഈ വർഗക്കാരുടെ മരണാനന്തര ചടങ്ങുകൾ എന്തൊക്കെയാണെന്ന് പഠിക്കാൻ പോലീസ് നരവംശ ശാസ്ത്രജ്‌ഞരുടെയും ഗവേഷകരുടെയും സഹായം തേടുകയാണ്. മറവ് ചെയ്ത ശേഷം പിന്നീട് അത് പുറത്തെടുത്ത് മുളവടിയില്‍ കെട്ടി തീരത്ത് നിർത്തുന്ന ശീലം ഇവർക്കുണ്ടെന്ന് ഗവേഷകർ പറയുന്നു.
Post Your Comments