കൊല്ലം: ബിജെപി നേതാവ് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റി. ശബരിമലയിലെ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇദ്ദേഹത്തിനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതിനാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്ന് രാത്രി കോഴിക്കോട് ജയിലില്‍ പാര്‍പ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന.
എസ് പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഫസല്‍ വധക്കേസില്‍ അര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രനെ നാളെ കണ്ണൂര്‍ കോടതിയിലാണ് ഹാജരാക്കുക. അതേസമയം കണ്ണൂരിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്നും മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം? വീരബലിദാനികളുടെ നാട്ടിലേക്കാണ് താന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മനഃപൂര്‍വം പോലീസ് കള്ളക്കേസുകള്‍ ചുമത്തുകയാണ്. പല കേസുകളിലും സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേന്ദ്രനെ കണ്ണൂരിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് കൊട്ടാരക്കര ജയിലിനു മുന്നിത്തിയ ബിജെപി പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായിരുന്നു.
Post Your Comments