KeralaLatest News

ശബരിമല : പോലീസ് സുപ്രീംകോടതിയിലേക്ക്

മൂന്നു ദിവസത്തിനുള്ളിൽ സുപ്രീംകോടതിയില്‍ ഹർജി നൽകും

ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീംകോടതിയിലേക്ക്. മൂന്നു ദിവസത്തിനുള്ളിൽ സുപ്രീംകോടതിയില്‍ ഹർജി നൽകും. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തി. വിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പല കോടതികളിലായി പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ ഹർജികൾ വരുന്നതിനാൽ വിധി നടപ്പാക്കാനാകുന്നില്ലെന്നും പോലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും.

ഹൈക്കോടതിയിലടക്കം നിയന്ത്രണങ്ങൾക്കെതിരെ നിരവധി ഹർജികൾ വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി പോലീസ് രംഗത്തെത്തിയത്. ശബരിമലയിലെ നിയന്ത്രണങ്ങളുടെയും നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങൾ പോലീസിന് നേരിടേണ്ടി വന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തലവണ വിശദീകരണം നൽകിയിരുന്നു. കൂടാതെ ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപി സത്യവാങ്മൂലവും നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button