Latest NewsKerala

ദുരന്തകാലത്ത് നമുക്ക് സഹായഹസ്തവുമായി ഓടി എത്തിയവരാണ് തമിഴ് ജനത; അവരെ സഹായിക്കാനുള്ള കടമയുണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ തമിഴ്നാട്ടിലെ സഹോദരങ്ങള്‍ക്ക് കേരളവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാനദുരന്തനിവാരണഅതോറിറ്റിയുടെ നേതൃത്വത്തില്‍ അവശ്യസാധനങ്ങങ്ങള്‍ എത്തിച്ചിട്ടുണ്ട്. ചില ജില്ലാ കേന്ദ്രങ്ങളില്‍ അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ തമിഴ്നാട്ടിലെ സഹോദരങ്ങള്‍ക്ക് കേരളവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാനദുരന്തനിവാരണഅതോറിറ്റിയുടെ നേതൃത്വത്തില്‍ അവശ്യസാധനങ്ങങ്ങള്‍ എത്തിച്ചിട്ടുണ്ട്. ചില ജില്ലാ കേന്ദ്രങ്ങളില്‍ അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ക്യാമ്പുകളില്‍ ആവശ്യമായ മരുന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കയറ്റി അയച്ചു. പ്രത്യക മെഡിക്കല്‍ ടീമും കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. വൈദ്യുതബന്ധം താറുമാറായ മേഖലകളില്‍ പുനസ്ഥാപനത്തിന് സഹായിക്കാന്‍ കെഎസ്ഇബി സംഘത്തെ അയക്കുകയും ചെയ്തിരുന്നു. ഒരു ദുരന്തകാലത്ത് നമുക്ക് അരികിലേക്ക സഹായഹസ്തവുമായി ഓടി എത്തിയവരാണ് അവിടുത്തെ ജനത. അവരെ സഹായിക്കാനുള്ള കടമ നമുക്കുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button