Latest NewsNews

അപകടത്തിൽപെട്ട ഇന്തോനേഷ്യൻ വിമാനം പറത്തിയിരുന്ന പൈലറ്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

കഴിഞ്ഞ ഒക്ടോബർ 29 നാണു വിമാനം കടലിൽ തകർന്നു വീണത്

ജാകർത്ത: 188 യാത്രക്കാരുമായി ഇൻഡോനേഷ്യയിലെ കടലിൽ തകർന്നു വീണ വിമാനത്തിന്റെ പൈലറ്റ് ആയ ഭ​വ്യേ സു​നേ​ജയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്തോനേഷ്യൻ അധികൃതർ ആണ് സനേജയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഡൽഹി സ്വദേശി ആണ് ആണ് സനേജ.

കഴിഞ്ഞ ഒക്ടോബർ 29 നാണു വിമാനം കടലിൽ തകർന്നു വീണത്. 2011 ൽ ആണ് അദ്ദേഹം പൈലറ്റ് ആയി ജോലിക്ക് കയറിയത്. ബോ​യിം​ഗ് വി​മാ​ന​ങ്ങ​ള്‍ പ​റ​ത്തു​ന്ന​തി​ലും ഇ​യാ​ള്‍ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. യാത്ര വിമാനമായിരുന്ന ലയൺ എയർ ആണ് അപകടത്തിൽപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button