Latest NewsSaudi Arabia

ദുരിതപര്‍വം താണ്ടി പർവീൺ ബേഗം നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•വനിതാ അഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ , തമിഴ്നാട്സ്വദേശിനിയായ വനിത, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തൃച്ചി സ്വദേശിനി പർവീൺ ബേഗം ഇക്ബാൽ, എന്ന വീട്ടുജോലിക്കാരിയാണ് ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം നാട്ടിലേയ്ക്ക് മടങ്ങിയത്.

14 മാസങ്ങൾക്ക് മുൻപാണ് പർവീൺ ബേഗം ഹൌസ് മൈഡ് വിസയിൽ സൗദി അറേബ്യയിലെ ജുബൈലിൽ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ഒരു വർഷം ആ വീട്ടിൽ ജോലി ചെയ്തു. ജോലി സാഹചര്യങ്ങൾ മോശമായിരുന്നു. എന്തിനും ഏതിനും കുറ്റം പറയാനും, വിശ്രമം നൽകാതെ പണി ചെയ്യിയ്ക്കാനുമുള്ള വീട്ടുടമസ്ഥയുടെ വ്യഗ്രത പർവീണിനെ ഏറെ ബുദ്ധിമുട്ടിച്ചു. മതിയായ ആഹാരം പോലും പലപ്പോഴും കിട്ടിയില്ല. ഒടുവിൽ സഹികെട്ട്, ആരും കാണാതെ ആ വീട്ടിൽ നിന്നും പുറത്തിറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് പർവീൺ വിവരങ്ങളൊക്കെ പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും, ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ യാസിറിന്റെ സഹായത്തോടെ പർവീണിന്റെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഏറെ ചർച്ചകൾക്ക് ഒടുവിൽ സ്പോൺസർ ഫൈനൽ എക്സിറ്റും, കുടിശ്ശിക ശമ്പളവും നൽകാമെന്ന് സമ്മതിച്ചു.

നിയമനടപടികൾ പൂർത്തിയാക്കിയപ്പോൾ, യാസിർ തന്നെ പർവീണിന് വിമാനടിക്കറ്റ് നൽകി. എല്ലാവർക്കും നന്ദി പറഞ്ഞു പർവീൺ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button