Latest NewsTechnology

കൂടുതൽ നേരം ഫേസ്ബുക്കും വാട്ട്‍സാപ്പും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക

പെന്‍സില്‍വാനിയ: കൂടുതൽ നേരം ഫേസ്ബുക്കും വാട്ട്‍സാപ്പും ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ മുപ്പത് മിനിറ്റിലധികം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മാനിസക സമ്മര്‍ദ്ദം കൂടുമെന്ന് കണ്ടെത്തി.  മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ അറിയാതെ താരതമ്യം ചെയ്യുമെന്നും ഇത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പഠന റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടുന്നു.

143 പേരെ തിരഞ്ഞെടുത്ത് രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയും മറു ഗ്രൂപ്പിന് ദിവസവും പരമാവധി 30 മിനിറ്റ് മാത്രം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനുമുള്ള അനുമതി നൽകിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതിലൂടെ കൂടുതല്‍ സമയം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ മാനസിക സമ്മര്‍ദ്ദം കൂടിയതായും 30 മിനിറ്റ് മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയവരില്‍ ഈ പ്രശ്നമുണ്ടായില്ലെന്നും ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിലിവിടാൻ ഉപയോഗിക്കുന്ന സമയത്തിൽ നിയന്ത്രണം കൊണ്ടുവന്നാല്‍ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ സാധിക്കുമെന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ മെലിസ്സഹണ്ട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button