KeralaLatest News

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: ഉബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്. എറണാകുളം ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാരാണ് സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 27മുതലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുമായി ചര്‍ച്ച നടത്തണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം.

മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കുന്നത് അവസാനിപ്പിക്കുക, സ്വന്തമായി വാഹനം ഇറക്കി സര്‍വീസ് നടത്തുവാനുള്ള തീരുമാനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ കമ്പനികള്‍ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ആദ്യഘട്ട പ്രതിഷേധമെന്ന നിലയില്‍ കഴിഞ്ഞ 12ന് സൂചന പണിമുടക്ക് നടത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടാണ് രണ്ടാം ഘട്ട സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button