വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷിക്കാം. പ്രിയപ്പെട്ട കോണ്ടാക്ട്‌സ് ഒരുമിച്ചാക്കാൻ സാഹായിക്കുന്ന റാങ്കിംഗ് എന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്‌സ്ആപ്പ് നിരീക്ഷിച്ച ശേഷം അവരുടെ സ്റ്റ്‌റാറ്റസും അപ്‌ഡേഷനുമെല്ലാം വാട്‌സ്ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും എന്നതാണ് ഈ ഫീച്ചറിലെ പ്രധാന പ്രത്യേകത.
കോണ്ടാക്ട് പ്രയോറിറ്റി കണ്ടെത്താൻ വാട്‌സ് ആപ്പ് നിങ്ങളെ ഏറെനാള്‍ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുക. വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അയക്കുമ്പോഴും, വാട്‌സ് ആപ്പ് കോളിംഗ് കൂടുതല്‍ വിളിക്കുമ്പോഴുമാണ് പ്രയോറിറ്റി കൂടുക. ഇനി നിങ്ങള്‍ മെസ്സേജുകള്‍ വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ പ്രയോറിറ്റിയില്‍ പിന്നിലോട്ട് പോകുവാൻ കാരണമാകും. കൂടാതെ ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളില്‍ കാണാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഐ.ഓ.എസിൽ വാട്‌സ് ആപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.102.4 ആയിരിക്കും ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. അധികം വൈകാതെ ആൻഡ്രോയിഡിലും പ്രതീക്ഷിക്കാം.
Post Your Comments