നോക്കിയ ഫോണുകളുടെ സുരക്ഷ കൂട്ടാൻ പുതിയ പദ്ധതികളുമായി എച്ച്എംടി ഗ്ലോബല്‍. ഇന്‍ഷുറന്‍സ്, ഡാമേജ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളാണ് നോക്കിയ ഫോണുകള്‍ക്കായി കമ്പനി അവതരിപ്പിച്ചത്. 12 മാസത്തെ സുരക്ഷയായിരിക്കും സെര്‍വിഫൈ വിസ് നല്‍കുന്ന ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക. ഇത് പുതുതായി നോക്കിയ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.
399 രൂപ മുതലാണ് ഫോണുകള്‍ക്ക് സുരക്ഷയൊരുങ്ങുക. പുതിയ ഫോണ്‍ വാങ്ങി 15 ദിവസത്തിനകം ഇതില്‍ അംഗമാകാന്‍ സാധിക്കും. 365 ദിവസത്തെ കാലാവധിയിൽ ഇന്‍ഷുറന്‍സ് പ്ലാനിലൂടെ ആക്‌സിഡന്റ്, ലിക്വിഡ് ഡാമേജ്,സ്‌ക്രീന്‍ സുരക്ഷാ സംവിധാനവും കമ്പനി നല്‍കുന്നു
Post Your Comments