സ്ഥാപനമുടമയുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യണം. വിചിത്ര നിയമമുള്ളത് ഒരു ചൈനീസ് കമ്പനിയിലാണ്. ഷിജാസ് ഹുവാങ് പ്രവിശ്യയിലെ ഒരു ബാങ്കിലെ സ്ത്രീജീവനക്കാര്‍ക്കാണ് ഈ വിചിത്ര നിയമം നേരിടേണ്ടി വന്നത്. അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ച ഒരു സ്ത്രീ ജീവനക്കാരി തനിക്കെതിരെ വന്ന നടപടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ജീവനക്കാര്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ അപേക്ഷ നല്‍കണം. അനുമതി ലഭിക്കുന്നവര്‍ ആ വര്‍ഷം തന്നെ ഗര്‍ഭിണികളാകുകയും വേണമെന്നാണ് കമ്പനിയുടെ നിയമം.
അനുമതിയില്ലാത്ത ആരെങ്കിലും ഗര്‍ഭിണിയായാല്‍ ഒന്നുകില്‍ ഗര്‍ഭഛിദ്രം നടക്കുകയോ അല്ലെങ്കില്‍ സ്ഥാപനം തീരുമാനിക്കുന്ന ശിക്ഷ ഏല്‍ക്കുകയോ ചെയ്യണം. ബാങ്കിലെ സ്ത്രീ ജീവനക്കാരി പരാതിയുമായി രംഗത്തെത്തിയതോടെ സ്ഥാപനത്തിന്റെ മേധാവിയുമായി തൊഴിലാളികളുടെ സര്‍വീസ് സെന്റര്‍ കൂടിക്കാഴ്ച നടത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളെക്കുറിച്ച് ഡയറക്ടറെ ബോധ്യപ്പെടുത്തിയ അധികൃതര്‍ വനിതാ ജീവനക്കാരെ ദ്രോഹിക്കുന്ന നയം എത്രയും വേഗം എടുത്ത് കളയണമെന്നും ആവശ്യപ്പെട്ടു.
രണ്ടാമത്തെ കുട്ടിക്കുവേണ്ടി തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് സര്‍ക്കാര്‍ വിവിധ സൗജന്യങ്ങളും സേവനങ്ങളും പ്രഖ്യാപിച്ചതിനിടെയാണ് ബാങ്ക് ഇത്തരം ദ്രോഹകരമായ നയം നടപ്പിലാക്കിയത്. ചൈനയില്‍ ഇപ്പോഴത്തെ നയം അനുസരിച്ച് ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെയാകാം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നയമനുസരിച്ച് ഗര്‍ഭധാരണം വിലക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യുന്നത് നിയമലംഘനവുമാണ്. വര്‍ക്കേഴ്‌സ് ഡെയ്‌ലി എന്ന ചൈനീസ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments