നഹാന്: ഹിമാചല്‍പ്രദേശില്‍ ബസ് പാലത്തില്‍നിന്നും നദിയിലേക്കു മറിഞ്ഞു. അപകടത്തില്‍ 9 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. സിര്‍മോര്‍ ജില്ലയിലെ ഖദ്രിയില് രേണുക-ദദാഹു-നഹാന് റോഡിലാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന സ്വകാര്യബസ് പാലത്തിന്റെ കൈവരി ഇടിച്ചുതകര്‍ത്ത് 40 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ച് പേര് ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്.
Post Your Comments