ഹരിപ്പാട്: ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേള്‍ക്കുകയും പിന്നീട് വീടിന്റെ ടൈലുകള്‍ പൊട്ടി മാറുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വീട്ടുടമ. പള്ളിപ്പാട് നീണ്ടൂര്‍ കല്ലമ്പള്ളില്‍ പുത്തന്‍പുരയില്‍ പീടികയില്‍ പ്രഭാകരന്‍ റവന്യൂ അധികൃതര്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ടിവി കാണുന്നതിനിടയിലാണ് സംഭവം. ഭൂമിക്കടിയില്‍ പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദം, പിന്നീട് 6 ടൈലുകള്‍ മുകളിലേക്ക് ഉയര്‍ന്ന് പൊട്ടുകയായിരുന്നുവെന്ന് പ്രഭാകരന്‍ കത്തില്‍ പറയുന്നു.
വീട്ടുകാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വീടിനുള്ളില്‍ പരിശോധിച്ചെങ്കിലും കൂടുതല്‍ ടൈലുകള്‍ പൊട്ടിയിരുന്നില്ല. അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെ ഇവര്‍ വില്ലേജ് ഓഫിസില്‍ പരാതി നല്‍കി. വില്ലേജ് ഓഫിസര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ക്ക് കൈമാറി.
Post Your Comments