KeralaLatest NewsNews

നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലിൽ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

ചെറു സംഘമായി ആണ് ഇവർ എത്തിയത്

നിലയ്ക്കൽ: ശബരിമലയിൽ തുടരുന്ന നിരോധനാജ്ഞ ലംഘിച്ച 9 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ ആദ്യം ഉളവുങ്കലിലേക്കും അവിടെ നിന്നും പെരിനാട് സ്റ്റേഷനിലേക്കും കൊണ്ട് പോകും എന്നാണ് വിവരം. ചെറു സംഘമായി ആണ് ഇവർ എത്തിയത്. നിലയ്ക്കലിൽ എത്തുന്നതിനു മുന്നേ ഇവരെ പോലീസ് തടഞ്ഞു പരിശോധിച്ചെങ്കിലും ഇരുമുടി കെട്ടുമായി എത്തിയതിനാൽ നിലയ്ക്കലിലേക്ക് കടത്തി വിടുകയായിരുന്നു.

നിലയ്ക്കലിൽ എത്തി പ്രതിഷേധിച്ച സംഘത്തോട് ശബരിമലയിൽ പോകുന്നത് തടയില്ല എന്നും എന്നാൽ നൽകുന്ന നോട്ടീസിൽ ഉള്ള കാര്യങ്ങൾ അനുസരിക്കണം എന്നും പോലീസ് പറഞ്ഞു. പക്ഷെ അവർ ഇത് അനുസരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്. നേരത്തെ തന്നെ നിരോധനാജ്ഞ ലംഘിക്കും എന്ന് ബിജെപി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button